പാലാ: നഗരസഭാ പരിധിക്കുള്ളില്‍ മുന്നൂറു ചതുരശ്രമിറ്ററില് കൂടുതല്‍ വിസ്തീര്‍ണമുള്ള വാസഗൃഹങ്ങളും 150 ചതുരശ്രമീറ്ററില്‍ കൂടുതല്‍ വിസ്തീര്‍ണമുള്ള വാസേതര കെട്ടിടങ്ങളും നിര്‍മിക്കുമ്പോഴും ഭൂവികസനങ്ങള് നടത്തുമ്പോഴും ഇവ സംബന്ധിച്ച വിശദാംശങ്ങള്‍ പരസ്യപ്രദര്ശനങ്ങള്വഴി പൊതുജനങ്ങള്‍ കാണത്തക്കവിധം പ്രസിദ്ധപ്പെടുത്തേണ്ടതാണെന്നു നഗരസഭാ സെക്രട്ടറി അറിയിച്ചു.
ഉടമസ്ഥന്റെയും കോണ്ട്രാക്ടറുടെയും പേരും പൂര്‍ണവിലാസവും ഫോണ്‍നമ്പര്‍ സഹിതം പ്രസിദ്ധപ്പെടുത്തണം. ലേഔട്ട് അംഗീകാരത്തിന്റെ നമ്പരും തീയതിയും, വികസന പെര്‍മിറ്റിന്റെയും കെട്ടിടനിര്‍മാണ പെര്‍മിറ്റിന്റെയും നമ്പരും തീയതിയും , കെട്ടിടനിര്‍മാണ പെര്‍മിറ്റിന്റെ കാലാവധി, പെര്‍മിറ്റ് ലഭിച്ചിട്ടുള്ള നിലകളുടെ എണ്ണം, നിര്‍മാണത്തിന്റെ ഉപയോഗം, നിബന്ധനകളുടെ വിശദാംശങ്ങള്‍, നിര്‍മാണത്തിന്റെ കവറേജും എഫ്എആറും , കെട്ടിടത്തിന്റെ വിസ്തീര്ണത്തോടൊപ്പം അകത്തും പുറത്തുമുള്ള റിക്രിയേഷന്‍ സ്പേസിന്റെ വിസ്തീര്‍ണം, പാര്‍ക്കിംഗിന്റെയും ലോഡിംഗ്/ അണ് ലോഡിംഗ് സ്ഥലങ്ങളുടെയും എണ്ണവും വിസ്തീര്‍ണവും, കെട്ടിടത്തിലേക്കുള്ള വഴിയുടെ കുറഞ്ഞ വീതി, കെട്ടിടത്തില്‍ താമസാവശ്യത്തിനല്ലാതെയുള്ള ഓക്യുപ്പെന്സിയുടെ വിശദാംശങ്ങള്‍ എന്നിവയും പരസ്യപ്പെടുത്തണം.