വില്ലേജ് | : | പുലിയന്നൂര്‍, ളാലം, മീനച്ചില്‍ |
താലൂക്ക് | : | മീനച്ചില്‍ |
അസംബ്ലി മണ്ഡലം | : | പാല |
പാര്‍ലമെന്റ്മണ്ഡലം | : | മൂവാറ്റുപുഴ |
അതിരുകള്‍
വടക്ക് : കരൂര്‍ പഞ്ചായത്ത് കിഴക്ക് : ഭരണങ്ങാനം, മീനച്ചില്‍ പഞ്ചായത്തുകള്‍ തെക്ക് : മീനച്ചില്‍ പഞ്ചായത്ത് പടിഞ്ഞാറ് : പുലിയൂര്തോട്, മുത്തോലി പഞ്ചായത്ത്
ഭൂപ്രകൃതി
ഭൂപ്രകൃതിയനുസരിച്ച് പാലായെ ഉയര്‍ന്ന കുന്ന്, ചരിവ്, ഇടത്തരം ചരിവ്, നിരപ്പു ഭൂമി, വെള്ളം കയറുന്ന മേഖല എന്നിങ്ങനെ തരംതിരിക്കാം. ഫലഭൂയിഷ്ടിയുള്ള പശിമരാശി മണ്ണും, ചെങ്കല്‍ കലര്‍ന്ന മണ്ണും, ചുണ്ണാമ്പു മണ്ണും, വെള്ളപ്പൊക്കക്കാലത്ത് അടിഞ്ഞു കയറാറുള്ള എക്കല്‍ മണ്ണ് എന്നിവ കാണപ്പെടുന്നു.
ആരാധനാലയങ്ങള്‍ / തീര്‍ത്ഥാടന കേന്ദ്രങ്ങള്‍
ളാലം പുത്തന്‍ പള്ളി, ളാലം കുരിശുപ്പള്ളി, സെന്റ് എഫ്രം പള്ളി, സെന്റ് ജോസഫ് പള്ളി, സെന്റ് തോമസ്സ് പള്ളി, അരുണാപുരം, പാലാ വലിയ പള്ളി, 1683ല്‍ സ്ഥാപിച്ച ളാലം പഴയ പള്ളി, പുരാതനമായ പെരുമാള്‍ ക്ഷേത്രം ആനക്കുളങ്ങര ഭഗവതിയമ്പലം, ശ്രീകോവില്‍ ആനക്കുളങ്ങര ക്ഷേത്രം, ളാലം മഹാദേവക്ഷേത്രം, പുതിയകാവ് ദേവീ ക്ഷേത്രം, തൃക്കയില്‍ ശിവക്ഷേത്രം, മുരിക്കുംപുഴ ദേവീക്ഷേത്രം, വെള്ളാപ്പാട് ദേവീക്ഷേത്രം, മാര്‍ത്തോമാ പള്ളി, മസ്ജിദ്ഉല്ഫലാഹ് എന്നിവയാണ് പാലായിലുള്ള ആരാധനാലയങ്ങള്‍.
ചരിത്രപ്രാധന്യമുള്ളത് / ദേശീയ അന്തര്‍ദേശീയ തലത്തില്‍ അറിയപ്പെടുന്ന സ്ഥാപങ്ങള്‍
എ.ഡി. 1002ല്‍ സ്ഥാപിച്ച പാലാ വലിയപള്ളി ചരിത്ര പ്രസിദ്ധമായ സ്ഥാപനമാണ്.
|